യുദ്ധവിരുദ്ധ ശില്പം തീര്‍ത്തു
Posted on: 11 Aug 2015
ചിറ്റാരിക്കാല്‍: യുദ്ധത്തിനെതിരെ വിദ്യാര്‍ഥികള്‍ സമാധാന ശില്പം തീര്‍ത്തു. തയ്യേനി ഗവ. ഹൈസ്കൂളിലെ സീഡ് ക്ലബാണ് യുദ്ധവിരുദ്ധ ശില്പമായത്. പ്ലക്കാര്‍ഡുകളും സമാധാന പ്രാവുകളും ൈകയിലേന്തിയാണ് വിദ്യാര്‍ഥികള്‍ സ്വയം ശില്പമായത്. ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ജൂനിയര്‍ റെഡ്ക്രോസ് പ്രവര്‍ത്തകരും പരിപാടിയില്‍ സഹകരിച്ചു. പ്രഥമാധ്യാപകന് കെ.വി.രമേശ്കുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജനാര്ദനന് പാലങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്കി.