ലഹരിക്കെതിരെ ബോധവത്കരണം

Posted on: 11 Aug 2015കാഞ്ഞങ്ങാട്: സ്റ്റേറ്റ് യൂത്ത് കമ്മീഷന്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ബോധവത്കരണ ക്ലാസ് നടത്തി. കാഞ്ഞങ്ങാട് അമൃത കോളേജില്‍ നടന്ന ക്ലാസിന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥന്‍ നേതൃത്വംനല്കി. പ്രിന്‍സിപ്പല്‍ പി.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കോളേജ് മാേനജിങ് ഡയറക്ടര്‍ രവീന്ദ്രന്‍ മുങ്ങത്ത്, അംബികാ രവീന്ദ്രന്‍, പുഷ്പലത, ജി.ഹൈമലത എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod