അനുശോചിച്ചു

Posted on: 11 Aug 2015



കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമരസേനാനിയും കന്നഡ കവിയുമായ ഡോ. കയ്യാര്‍ കിഞ്ഞണ്ണറൈയുടെ വിയോഗത്തില്‍ സാംസ്‌കാരികപരിഷത്ത് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് മൂസ പാട്ടില്ലത്ത് അധ്യക്ഷതവഹിച്ചു. ഷൈജു ചുള്ളിപ്പുറം, പി.ജഗന്നിവാസന്‍, കൃഷ്ണന്‍കുട്ടി ചാലിങ്കാല്‍, കെ.ബാലഗോപാലന്‍, പ്രമോദ് കരിവളം, കെ.നാരായണന്‍, പി.വി.മൊയ്തീന്‍കുഞ്ഞി, എന്‍.പി.ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
മഹാകവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ നിര്യാണത്തില്‍ സി.എം.പി. ജില്ലാ കമ്മിറ്റി അനുശോചിച്ചു. ബി.സുകുമാരന്‍ അധ്യക്ഷതവഹിച്ചു.

More Citizen News - Kasargod