ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ തള്ളണം -പെന്‍ഷനേഴ്‌സ് യൂണിയന്‍

Posted on: 11 Aug 2015



കാസര്‍കോട്: 10 വര്‍ഷത്തിലൊരിക്കല്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം മതിയെന്ന ശമ്പളക്കമ്മീഷന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഘടനകളുമായി ചര്‍ച്ചചെയ്ത് അപാകം പരിഹരിക്കുക, പെന്‍ഷന്‍കാര്‍ക്കുള്ള പ്രത്യേക ചികിത്സാപദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടനയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി.എസ്.നായര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.മാധവന്‍ നായര്‍, പ്രൊഫ. ബാട്ട്യ, പി.കുഞ്ഞമ്പു നായര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.പ്രഭാകര പൊതുവാള്‍ എന്നിവര്‍ സംസാരിച്ചു. മഹാകവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

More Citizen News - Kasargod