ബസ് റോഡരികിലെ കാട്ടിലേക്ക് പാഞ്ഞുകയറി

Posted on: 11 Aug 2015മുള്ളേരിയ: നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് റോഡരികിലെ കാട്ടിലേക്ക് പാഞ്ഞുകയറി. അഡൂരില്‍നിന്ന് കാസര്‍കോട്ടേക്കു പോകുന്ന ബസ് കാറഡുക്ക ചായിത്തലത്താണ് രാവിലെ ഒമ്പത് മണിക്ക് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍കുട്ടികളടക്കം നിരവധിപേര്‍ ബസ്സില്‍ ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ബസ് റോഡരികിലേക്ക് മറിഞ്ഞത്. ബസ്സില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ പുറത്തിറക്കി. ആര്‍ക്കും പരിക്കില്ല.

More Citizen News - Kasargod