ജില്ലയിലെ ആദ്യ ലഹരിവിമുക്തകേന്ദ്രം പെരിയയില്‍ തുടങ്ങി

Posted on: 11 Aug 2015പെരിയ: ആരോഗ്യവകുപ്പിന്റെ കീഴില്‍ ജില്ലയിലെ ആദ്യത്തെ ലഹരിവിമുക്ത കേന്ദ്രം പെരിയ സി.എച്ച്.സി.യില്‍ പ്രവര്‍ത്തനം തുടങ്ങി. 28 ദിവസത്തെ സൗജന്യ ചികിത്സയാണ് ഇവിടെ ലഭ്യമാകുന്നത്. ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെ ഒ.പി. പ്രവര്‍ത്തിക്കും. സൈക്യാട്രിസ്റ്റ് ഡോ. ശ്രീജിത്ത് കൃഷ്ണന്റെ നേതൃത്വത്തിലാണ് ലഹരിവിമുക്ത കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഡി.എം.ഒ. ഡോ. എ.പി.ദിനേശ്കുമാര്‍ കേന്ദ്രം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ സി.എച്ച്.സി.യുടെ കോണ്‍ഫറന്‍സ് ഹാള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ആസ്​പത്രിക്ക് മാവുങ്കാല്‍ ലയണ്‍സ് ക്ലബ് ടെലിവിഷനും പനയാല്‍ സഹകരണ ബാങ്ക് കിടക്കവിരികളും നല്കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.ഗൗരി, ടി.വി.കരിയന്‍, സി.രാജന്‍, ദാമോദരന്‍, വേണു വാര്യര്‍, ഗീതാ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.അഭിലാഷ് സ്വാഗതവും ഡോ. ശ്രീജിത്ത് കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod