ഖാദി ഓണം വിപണനമേള
Posted on: 11 Aug 2015
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വോദയ സംഘം കാഞ്ഞങ്ങാട് രാംനഗര്‍ റോഡ് ശാഖ ഓണം-ഖാദി വിപണനമേള 12-ന് തുടങ്ങും. രാവിലെ 10-ന് നഗരസഭാധ്യക്ഷ കെ.ദിവ്യ ഉദ്ഘാടനം ചെയ്യും. മേളയില്‍ 30 ശതമാനംവരെ റിബേറ്റ് ലഭിക്കും.
കാഷ് അവാര്‍ഡ് നല്‍കും
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് യോഗിമഠം തറവാട്ടംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. 31-നകം സെക്രട്ടറി, വെള്ളിക്കോത്ത് യോഗിമഠം, കിഴക്കുംകര, അജാനൂര്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 9048411190.