പുസ്തക ചര്‍ച്ച

Posted on: 11 Aug 2015നീലേശ്വരം: പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയാ കമ്മിറ്റി ആഗസ്ത് 16-ന് വൈകിട്ട് മൂന്നിന് പേരോല്‍ ഗവ. എല്‍.പി. സ്‌കൂളില്‍ കെ.കുഞ്ഞിക്കണ്ണന്‍ നായരുടെ 'സമൂഹം' കവിതകളെക്കുറിച്ച് ചര്‍ച്ചനടത്തും. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. വി.പി.പി.മുസ്തഫ ഉദ്ഘാടനംചെയ്യും.

തൊഴില്‍പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണം

നീലേശ്വരം:
ചൈനാ ക്ലേ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തിലേറെയായി തൊഴിലില്ലാത്ത സാഹചര്യത്തില്‍ മാനേജ്‌മെന്റും സര്‍ക്കാറും അടിയന്തരമായി പ്രശ്‌നത്തിലിടപെടണമെന്ന് ഹിന്ദുസ്ഥാന്‍ ചൈനാ ക്ലേ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു.) വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സംയുക്ത ട്രേഡ് യൂനിയനുകളുടെ ദേശീയപണിമുടക്ക് വിജയിപ്പിക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് എ.മാധവന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.കൃഷ്ണന്‍ സംസാരിച്ചു.

ആനുകൂല്യം കൂട്ടണം

നീലേശ്വരം:
തയ്യല്‍ തൊഴിലാളികള്‍ക്ക് നിലവിലുള്ള ആനുകൂല്യം കൂട്ടണമെന്ന് തയ്യല്‍ തൊഴിലാളി സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി. സംയുക്ത തൊഴിലാളി ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. റെഡിമെയ്ഡ് വസ്ത്രവില്പനശാലകളെ തൊഴിലുടമ പട്ടികയില്‍ ഉള്‍പ്പെടുത്തി സെസ് പിരിക്കുക, പ്രസവാനുകൂല്യം 15,000 രൂപയാക്കുക, മിനിമം പെന്‍ഷന്‍ 2000 രൂപയാക്കുക, തൊഴിലാളികളുടെ അംശാദായം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.നാരായണന്‍ ഉദ്ഘാടനംചെയ്തു. ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. പി.കെ.വിജയന്‍, ടി.വി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

ഗണേശോത്സവം തുടങ്ങി

നീലേശ്വരം:
വിഘ്‌നേശ്വര സേവാസമിതിയുടെ ആറാമത് ഗണേശോത്സവം തുടങ്ങി. ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് തുടങ്ങിയത്. ആഗസ്ത് 18-ന് തളിയില്‍ നീലകണ്‌ഠേശ്വരക്ഷേത്ര പരിസരത്ത് പുലര്‍ച്ചെ വിഗ്രഹപ്രതിഷ്ഠ നടക്കും. തുടര്‍ന്ന് മാടമന ഇല്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സമൂഹ മഹാഗണപതിഹോമവും പ്രസാദവിതരണവും ഉണ്ടായിരിക്കും.

മന്ദംപുറം റസിഡന്റ്‌സ് അസോസിയേഷന്‍ ഓണോത്സവം

നീലേശ്വരം:
മന്ദംപുറം റസിഡന്റ്‌സ് അസോസിയേഷന്‍ ആഗസ്ത് 23-ന് പൊലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് ഓണോത്സവം നടത്തും. അസോസിയേഷന്‍ പരിധിയിലെ അംഗങ്ങള്‍ക്കായി തിരുവോണനാളില്‍ വീടുകളില്‍ പൂക്കള മത്സരവും നടത്തും. െവെകിട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ഓണം ഓര്‍മ്മകള്‍ പങ്കുവെക്കലും പ്രഭാഷണവും അബുദാബി ശക്തി അവാര്‍ഡ് ജേതാവ് രാജ്‌മോഹന്‍ നീലേശ്വരം നടത്തും.

അധ്യാത്മിക പ്രഭാഷണവും ക്വിസ് മത്സരവും

നീലേശ്വരം:
പടിഞ്ഞാറ്റം കൊഴുവല്‍ മാടത്തിന്‍ കീഴില്‍ ക്ഷേത്രപാലകക്ഷേത്രം രാമായണ മാസാചരണത്തിന്റെ ഭാഗമായി ആഗസ്ത് 12-ന് വൈകിട്ട് ശ്രീരാമന്റെ ജന്മനക്ഷത്രമായ പുണര്‍തം ആഘോഷവും ദീപാലങ്കാരവും നടത്തും. 15-ന് ഭാഗവത ധര്‍മപീഠത്തിന്റെ നേതൃത്വത്തില്‍ ഭാഗവതാചാര്യന്‍ പെരികമന ശ്രീധരന്‍ നമ്പൂതിരിയുടെ രാമായണ സംസ്‌കൃതി-രാമായണസന്ദേശ ആധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കും. മാസാചരണത്തിന് സമാപനംകുറിച്ച് 16-ന് ഉച്ചയ്ക്ക് 2.30ന് 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാമായണത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരവും ഉണ്ടായിരിക്കും.

More Citizen News - Kasargod