കലാമിന് ആദരമായി ശില്പം
Posted on: 11 Aug 2015
നാലിലാംകണ്ടം: സ്വപ്നച്ചിറകില്‍ കാലത്തിനുമുമ്പേ പറന്ന ഡോ. എ.പി.ജെ.അബ്ദുല്‍കലാമിന് ശില്പമൊരുക്കി വിദ്യാര്‍ഥികളുടെ ആദരം. നാലിലാംകണ്ടം ഗവ. യു.പി. സ്കൂളിലാണ് ഡോ. കലാമിന് സ്മരാണഞ്ജലിയായി ചുമര്ശില്പമൊരുക്കിയത്. സുരേന്ദ്രന് കൂക്കാനവും സന്തോഷ് മാനസവുമാണ് ശില്പം നിര്‍മിച്ചത്.
പൂന്തോപ്പില്‍ പറന്നുയരുന്ന പൂമ്പാറ്റകളും പക്ഷികളും നിറഞ്ഞ പശ്ചാത്തലത്തില്‍ സ്വയം സ്വപ്നംകാണുകയും ഒരുരാഷ്ട്രത്തെമുഴുവന് സ്വപ്നംകാണാന്‍ പഠിപ്പിക്കുകയുംചെയ്ത കലാം കുട്ടികള്‍ക്കിനി സുന്ദര കാഴ്ചയാവും. പി.ടി.എ.യും സ്കൂള്‍ വികസനസമിതിയുമാണ് ഇതിനുപിന്നില്‍.
ചെറുവത്തൂര്‍ ബി.പി.ഒ. എം.മഹേഷ്കുമാര്‍ ശില്പം അനാഛാദനംചെയ്തു. പി.സുരേശന്, പ്രഥമാധ്യാപിക എ.ലീല, പി.ടി.എ. പ്രസിഡന്റ് കെ.എം.കുഞ്ഞിക്കണ്ണന്, മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.വി.വേണുഗോപാല്‍, ഇ.മധുസൂദനന് എന്നിവര്‍ സംസാരിച്ചു.