പട്ടികവര്‍ഗ യുവാക്കള്‍ക്ക് ഓട്ടോറിക്ഷനല്കി

Posted on: 11 Aug 2015പെരിയ: പുല്ലൂര്‍-പെരിയ ഗ്രാമപ്പഞ്ചായത്ത് പട്ടികവര്‍ഗ ഉപപദ്ധതിയിലുള്‍പ്പെടുത്തി 50,000 രൂപ സബ്‌സിഡി നിരക്കില്‍ 10 യുവാക്കള്‍ക്ക് ഓട്ടോറിക്ഷ വിതരണംചെയ്തു. പട്ടികവര്‍ഗ യുവാക്കള്‍ക്ക് തൊഴില്‍ നല്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓട്ടോറിക്ഷകള്‍ വിതരണംചെയ്തത്. കേരള ഗ്രാമീണ്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓട്ടോറിക്ഷകളുടെ താക്കോല്‍ദാനം പുല്ലൂര്‍-പെരിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. പി.മാധവന്‍ അധ്യക്ഷതവഹിച്ചു. എ.വി.നാരായണന്‍, പ്രേമസുധ, ഗീതാ നാരായണന്‍, കെ.സുരേന്ദ്രന്‍, ടി.സോമന്‍ നന്ദിയും പറഞ്ഞു.

ബോധവത്കരണ ക്ലാസ്സും മെഡിക്കല്‍ ക്യാമ്പും

രാജപുരം:
പട്ടികവര്‍ഗ വികസനവകുപ്പിന്റെയും എണ്ണപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ക്ഷയരോഗ ബോധവത്കരണ ക്ലാസ്സും മെഡിക്കല്‍ക്യാമ്പും നടത്തി. കണ്ണാടിപ്പാറ പട്ടികവര്‍ഗ കോളനിയില്‍ നടത്തിയ ക്യാമ്പ് പഞ്ചായത്തംഗം പ്രീത രാഘവന്‍ ഉദ്ഘാടനംചെയ്തു. പനത്തടി ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ മധുസൂദനന്‍ അധ്യക്ഷതവഹിച്ചു. ഡോ. ആര്‍.അനില്‍കുമാര്‍ ക്ലാസ്സെടുത്തു. പഞ്ചായത്തംഗം എം.നാരായണന്‍, വി.നാരായണന്‍ വയമ്പ്, പി.രാജന്‍, ബിന്ദു, എം.വി.അനന്തന്‍, നാരായണന്‍ കണ്ണാടിപ്പാറ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod