എസ്.എസ്.എ.യില്‍ നിയമനം
Posted on: 11 Aug 2015
കാസര്‍കോട്: സര്‍വശിക്ഷാഅഭിയാന്റെ കീഴില്‍ ജില്ലയില്‍ ബി.ആര്.സി.കളില്‍ എം.ഐ.എസ്. കോ ഓര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് യോഗ്യരായവരില്‍നിന്ന് കരാര്‍നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ഐ.എസ്. കോ ഓര്‍ഡിനേറ്റര്‍ക്ക് ബി.ടെക്. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി., ഇ.സി.ഇ., എം.സി.എ., എം.എസ്സി.(സി.എസ്.,ഐ.ടി.) ആണ് യോഗ്യത. എം.ബി.എ. അഭികാമ്യം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.സി.എ., ബി.എസ്സി. (സി.എസ്., ഐ.ടി.) ഉള്ളവരേയും പരിഗണിക്കും. ഡെവലപ്പിങ് ഡാറ്റാബേസ് അപ്ലിക്കേഷന്‍സ് വിത്ത് എക്സപോഷര്‍ ലിനക്സ്, നെറ്റ് വര്‍ക്ക് ആപ്ലിക്കേഷന്‍, വെബ് പ്രോഗ്രാമിങ് എന്നിവയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയ്ക്ക് ഡാറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്നിവയില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേഷനില്‍ ഗവ. അംഗീകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷന്റെ സര്‍ട്ടിഫിക്കറ്റ് കൂടാതെ ഗവ. അംഗീകൃത സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും മണിക്കൂറില്‍ 6000 കീ ഡിപ്രെഷന് സ്പീഡും ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് 37 വയസ്സ് കവിയാന്‍ പാടില്ല. മേല്‍വിലാസം, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ വ്യക്തമാക്കുന്ന ബയോഡാറ്റാ സഹിതം അപേക്ഷ എസ്.എസ്.എ.യുടെ കാസര്‍കോട് ഫോര്‍ട്ട് റോഡിലുള്ള ജില്ലാ ഓഫീസില്‍ ആഗസ്ത് 13-നകം ലഭിക്കണം.