കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ആകാശവാണിയുടെ ജനകീയം ജനസമക്ഷം

Posted on: 11 Aug 2015കാസര്‍കോട്: വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനും ജനകീയപ്രശ്‌നങ്ങളില്‍ എം.പി.മാരുടെ ഇടപെടലിനുമുള്ള ആകാശവാണിയുടെ ജനകീയം ജനസമക്ഷം പരിപാടിക്ക് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ആഗസ്ത് 19-ന് രാവിലെ 10.30-ന് തുടക്കമാകും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് എം.പി. മറുപടി നല്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. രണ്ടു മാസത്തിലൊരിക്കലാണ് പരിപാടിയിലൂടെ ജനങ്ങള്‍ക്ക് എം.പി.യുമായി സംവദിക്കാന്‍ അവസരമൊരുക്കുക.
ഉദ്ഘാടനച്ചടങ്ങില്‍ കളക്ടര്‍ പി. എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിക്കും. പരിപാടിയിലേക്കുള്ള കത്തുകള്‍ ജനകീയം ജനസമക്ഷം, സ്റ്റേഷന്‍ ഡയറക്ടര്‍, ആകാശവാണി, കണ്ണൂര്‍ എന്ന വിലാസത്തിലോ ഇ. മെയില്‍ വഴിയോ അയയ്ക്കാവുന്നതാണെന്ന് ആകാശവാണി പ്രോഗ്രാം മേധാവി കെ.ബാലചന്ദ്രന്‍ അറിയിച്ചു.

More Citizen News - Kasargod