ബോധവത്കരണ സെമിനാര്‍ നടത്തി

Posted on: 11 Aug 2015



കാസര്‍കോട്: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സീതാംഗോളി മാലിക് ദീനാര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്സ്റ്റഡീസില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ പി.ആര്‍.ശ്രീനാഥ്, കാസര്‍കോട് സി.ഐ. പി.കെ.സുധാകരന്‍ എന്നിവര്‍ ക്ലാസെടുത്തു. പി.എം.സാമുവല്‍ അധ്യക്ഷതവഹിച്ചു. ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. അന്‍വര്‍സാദത്ത്, കെ.ജി.രാജ, ബി.ഉദയകുമാര്‍, കെ.വാസുദേവന്‍, മൊയ്തീന്‍ ബിലാല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod