കോണ്‍ഗ്രസ് കുടുംബസംഗമം
Posted on: 11 Aug 2015
മധൂര്‍: ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ കൊല്ലങ്കാന വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.വിനോദ്കുമാര്‍ ഉദ്ഘാടനംചെയ്തു. രവികുമാര്‍ ഡിസൂസ അധ്യക്ഷതവഹിച്ചു. എം.രാജീവന് നമ്പ്യാര്‍, മഹമൂദ് വട്ടയക്കാട്, സി.സി.പദ്മനാഭന്, പി.പി.സുമിത്രന്, ജമീലാ അഹമ്മദ്, രാജു സ്റ്റീഫന്‍, മുഹമ്മദ് ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.