കിഞ്ഞണ്ണ റൈയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Posted on: 11 Aug 2015
കാസര്‍കോട്: കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ നിര്യാണത്തില്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടന് അനുശോചിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി.പ്രഭാകരന്, സെക്രട്ടറി പി.വി.കെ.പനയാല്‍, പുരോഗമനകലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഇ.പി.രാജഗോപാലന്‍, സെക്രട്ടറി രവീന്ദ്രന് കൊടക്കാട് എന്നിവരും അനുശോചിച്ചു.