അരയി ഗവ. യു.പി. സ്‌കൂളില്‍ 'മധുരം മലയാളം'

Posted on: 10 Aug 2015കാഞ്ഞങ്ങാട്: അരയി ഗവ. യു.പി. സ്‌കൂളില്‍ മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതി തുടങ്ങി. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ മുന്‍ പ്രഥമാധ്യാപകന്‍ കെ.കൃഷ്ണമാരാരുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ മകളും അരയി സ്‌കൂളിലെ അധ്യാപികയുമായ വി.വിജയകുമാരിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന് മാതൃഭൂമി പത്രം കൈമാറി വിജയകുമാരി ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണന്‍, സര്‍ക്കുലേഷന്‍ ഓര്‍ഗനൈസര്‍ ബാബു തോമസ്, സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ കെ.വി.സൈജു, അധ്യാപകരായ ശോഭന കൊഴുമ്മല്‍, പി.വനജ, എ.വി.ഹേമവതി, കെ.ബിന്ദു, സിനി അബ്രഹാം, എം.ശരത്ത്, ടി.ഷീബ, ടി.വി.സവിത, ടി.വി.ജസ്‌ന, മാതൃഭൂമി മോനാച്ച ഏജന്റ് കെ.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod