പെര്‍ണേം-കാര്‍വാര്‍ പാസഞ്ചര്‍ സര്‍വീസ് തുടങ്ങി
Posted on: 10 Aug 2015
പനജി: ഗോവയുടെ വടക്കേ അറ്റമായ പെര്‍ണേം സ്റ്റേഷനില്‍നിന്ന് ഗോവ-കര്‍ണ്ണാടക അതിര്‍ത്തിയായ കാര്‍വാര്‍ സ്റ്റേഷനിലേയ്ക്ക് കൊങ്കണ്‍വഴി പാസഞ്ചര്സര്വീസ് കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്ലഗ് ഓഫ് ചെയ്തു. ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പാര്‍സേക്കര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാദിവസവും രണ്ട് സര്‍വീസുകളുണ്ടാകും. ചെര്ണേമില്നിന്ന് രാവിലെ 10.40ന് കാര്വാറിലെത്തും. വൈകിട്ട് 5.15ന് പെര്ണേമില്നിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 8.30ന് കാര്വാറിലെത്തും. തിരിച്ച് കാര്‍വാറില്‍നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെടുന്ന വണ്ടി 10.30ന് പെര്ണേമില് എത്തും. രണ്ട് മണിക്ക് കാര്‍വാറില്‍നിന്ന് പുറപ്പെടുന്ന വണ്ടി വൈകിട്ട് 5.10ന് പെര്ണേമിലെത്തും.