ക്വിറ്റിന്ത്യാദിനം
Posted on: 10 Aug 2015
ഇരിയ: യൂത്ത്കോണ്‍ഗ്രസ് കോടോം-ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റിന്ത്യാദിനാചരണം സംഘടിപ്പിച്ചു. ഇരിയയില്‍ നടന്ന യോഗം ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് മധുസൂദനന് ബാലൂര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ ക്വിറ്റിന്ത്യാ അനുസ്മരണം നടത്തി. പി.കെ.ഫൈസല്‍, ബാലകൃഷ്ണന് പെരിയ, പി.വി.സുരേഷ്, ശ്രീജിത്ത് മാടക്കല്ല്, ബി.പി.പ്രദീപ്കുമാര്‍, ടി.എം.മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.