'നിറപ്പകിട്ട് ' അരങ്ങേറി

Posted on: 10 Aug 2015നീലേശ്വരം: പ്രവാസികൂട്ടായ്മയായ നിറം നീലേശ്വരം നിറപ്പകിട്ട് നൃത്ത-സംഗീത ഹാസ്യവിരുന്ന് സംഘടിപ്പിച്ചു. പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ വി.ഗൗരി അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയായിരുന്നു. നഗരസഭാംഗം ഇ.ഷജീര്‍, നീലേശ്വരം താലൂക്ക് ആസ്​പത്രി സൂപ്രണ്ട് ഡോ. വി.സുരേശന്‍, നന്മ ജില്ലാ പ്രസിഡന്റ് പീനാന്‍ നീലേശ്വരം, മുഹമ്മദ് റസൂല്‍, ഇ.കെ.സലാം, എം.ടി.രാമചന്ദ്രന്‍, ടി.വി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വ്യത്യസ്തമേഖലകളല്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗണേശന്‍ (ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്), കെ.മധു (സാമൂഹികസേവനം), ഉണ്ണി വീണാലയം (സംഗീതം), ടി.വി.മധു (ചിത്രകല-ശില്പം), വിഷ്ണുദാസ് വെദിരമന (ഗാനരചന), കെ.ടി.എന്‍.രമേശന്‍ (പത്രപ്രവര്‍ത്തനം) ഏറുംപുറം മുഹമ്മദ് (ചിത്രകല) എന്നിവരെ ആദരിച്ചു. തുടര്‍ന്ന് നടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ നിറപ്പകിട്ട് അരങ്ങേറി.
നേരത്തേ നടന്ന എ.ഡി. മാസ്റ്റര്‍ അനുസ്മരണ സമ്മേളനത്തില്‍ രാജ്‌മോഹന്‍ നീലേശ്വരം പ്രഭാഷണം നടത്തി. സി.എം.രാജു അധ്യക്ഷതവഹിച്ചു. എം.വി.ഭരതന്‍, സി.കെ.ചന്ദ്രന്‍, പി.എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏറുംപുറം മുഹമ്മദിന്റെ ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു. തുടര്‍ന്ന് സംഗീത കുലപതി എം.എസ്.വിശ്വനാഥന്‍ അനുസ്മരണവും സംഗീത റിയാലിറ്റി മത്സരവും അരങ്ങേറി.

More Citizen News - Kasargod