ഗൃഹനാഥനെ തലയ്ക്കടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്നു

Posted on: 10 Aug 2015മഞ്ചേശ്വരം: ഗൃഹനാഥനെ തലയ്ക്കടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തുമിനാട് കുക്കാജെ പള്ളിക്ക് സമീപത്തെ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണം തടയാന്‍ ശ്രമിച്ച മോഹനനെ തലയ്ക്കടിച്ച് വീഴ്ത്തി മോഷ്ടാവ് രക്ഷപ്പെട്ടു.
അലമാര തകര്‍ക്കുന്നതിന്റെ ശബ്ദംകേട്ടാണ് മോഹനന്‍ ഉണര്‍ന്നത്.
അലമാര പരിശോധിച്ചപ്പോള്‍ ഒന്നരപ്പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. വീടിന്റെ പിന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഇരുട്ടായതിനാല്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായില്ലെന്ന് മോഹനന്‍ പറഞ്ഞു. മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.

More Citizen News - Kasargod