വൃദ്ധസദനത്തില്‍ സ്‌നേഹസ്​പര്‍ശവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Posted on: 10 Aug 2015



ചിറ്റാരിക്കാല്‍: യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ വൃദ്ധസദനത്തില്‍ സ്‌നേഹസ്​പര്‍ശവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തകരാണ് ചിറ്റാരിക്കാല്‍, കടുമേനി എന്നിവിടങ്ങളിലെ വൃദ്ധസദനങ്ങളില്‍ എത്തിയത്. ചിറ്റാരിക്കാല്‍ വൈസ് മെന്‍സ് വൃദ്ധസദനത്തിലെയും കടുമേനി ഹോളി ഫാമിലി വൃദ്ധസദനത്തിലെയും അന്തേവാസികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കി. രാവിലെ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ജിന്റോ മുറിഞ്ഞകല്ലേല്‍, സെജിന്‍ നല്ലോമ്പുഴ, ജിതിന്‍ കുന്നേല്‍, എന്‍.ആര്‍.പ്രസാദ് കടുമേനി, രാജേഷ് ചെമ്പകത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Kasargod