ക്വിറ്റ് ഇന്ത്യാ ദിനാചരണം

Posted on: 10 Aug 2015



ബന്തടുക്ക: ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം വികലമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡി.സി.സി. സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍ അഭിപ്രായപ്പെട്ടു. കുറ്റിക്കോല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ക്വിറ്റ് ഇന്ത്യാ ദിനാചരണ പരിപാടികളും യൂത്ത് കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങളും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നിശാന്ത് പ്ലാവിലായ അധ്യക്ഷതവഹിച്ചു. ചന്ദ്രന്‍ കരിച്ചേരി, പി.ടി.ജോസഫ്, ബലരാമന്‍ നമ്പ്യാര്‍, രവീന്ദ്രന്‍ ചൂരിത്തോട്, കമലാക്ഷന്‍ ചൂരിത്തോട്, സുനീഷ് ജോസഫ്, കെ.സി.മോഹനന്‍, ജോസ് പാറത്തട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod