ശമ്പളക്കമ്മീഷന്‍ അവഗണന: കൃഷി അസിസ്റ്റന്റുമാര്‍ സമരത്തിലേക്ക്‌

Posted on: 10 Aug 2015കാഞ്ഞങ്ങാട്: കൃഷിവകുപ്പിലെ പദ്ധതികള്‍ കര്‍ഷകരിലെത്തിച്ച് നടപ്പാക്കുന്ന കൃഷി അസിസ്റ്റന്റുമാരെ 10-ാം ശമ്പളക്കമ്മീഷന്‍ അവഗണിച്ചതായി പരാതി. കൃത്യമായ ശമ്പളവര്‍ധനയും സ്ഥാനക്കയറ്റവും അനുവദിക്കാത്ത ശമ്പളക്കമ്മീഷന്‍ നടപടിയില്‍ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. 30 വര്‍ഷം ഒരേ അനുപാതത്തിലുള്ള പ്രമോഷനില്‍ കൃഷി അസിസ്റ്റുമാരെ തളച്ചിടുന്ന രീതിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. ലഭ്യമായിക്കൊണ്ടിരിക്കുന്ന ഉദ്യോഗക്കയറ്റ സാധ്യതകള്‍പോലും ഇല്ലാതാക്കുന്ന നടപടിയ്‌ക്കെതിരെ സമരത്തിനിറങ്ങാന്‍ യോഗം തീരുമാനിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം സെക്രേട്ടറിയറ്റിനുമുന്നില്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണയില്‍ ജില്ലയിലെ പ്രധാന പ്രവര്‍ത്തകര്‍ പങ്കെടുക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.വി.ഹരീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി പി.ഡി.ദാസ്, കെ.ജയപ്രകാശ്, കെ.നാണുക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod