വിദ്യാഭ്യാസ വായ്പ നടപടി പിന്‍വലിക്കണം -സി.പി.ഐ.
Posted on: 10 Aug 2015
കാസര്‍കോട്: തിരിച്ചടവിന് താമസംവരുത്തുന്ന വിദ്യാഭ്യാസവായ്പ പിരിച്ചെടുക്കാന്‍ റിലയന്‍സ് കമ്പനിയെ ഏല്പിക്കാനുള്ള എസ്.ബി.ടി.യുടെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. വായ്പ പിരിച്ചെടുക്കാനെത്തുന്ന സ്വാകാര്യസംഘങ്ങള് ജനങ്ങള്‍ക്ക് ഏറെ ഭീഷണി ഉയര്‍ത്തും. ബാങ്ക് ദേശസാത്കരണത്തിന്റെ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ ഈ നടപടിയില്‍നിന്നും എസ്.ബി.ടി.യെ പിന്തിരിപ്പിക്കാന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സി.പി.ബാബു അധ്യക്ഷതവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.ചന്ദ്രശേഖരന് എം.എല്‍.എ. സംസാരിച്ചു.