വധശ്രമത്തിന് കേസെടുത്തു
Posted on: 10 Aug 2015
ഉദുമ: പാലക്കുന്ന് കോട്ടപ്പാറയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ ബേക്കല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. പനയാല്‍ അരവത്തെ അബ്ദുള്‍ഖാദറിന്റെ പരാതിയില്‍ നാട്ടുകാരനായ അമീറിനെതിരെയാണ് കേസ്. ശനിയാഴ്ച രാത്രി കോട്ടപ്പാറയില്വെച്ചാണ് അബ്ദുള്‍ഖാദറിന്റെ കഴുത്തിന് കുത്തേറ്റത്. സംഭവത്തിനുമുമ്പ് അടിപിടിയും നടന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖാദര്‍ മംഗളൂരുവില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.