പെന്‍ഷന്‍കാര്‍ക്ക് ചികിത്സാനുകൂല്യം നിഷേധിക്കരുത്‌

Posted on: 10 Aug 2015നീലേശ്വരം: പ്രായാധിക്യവും രോഗവും കൊണ്ട് അവശത അനുഭവിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ചികിത്സാനുകൂല്യം നിഷേധിക്കരുതെന്ന് സെന്‍ട്രല്‍ ഗവ. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനങ്ങളിലെങ്കിലും ചികിത്സാനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇ.നാണു അധ്യക്ഷതവഹിച്ചു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി.കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.രാഘവപൊതുവാള്‍, പ്രസിഡന്റ് പി.കുഞ്ഞിക്കണ്ണന്‍, എ.പി.ബാലകൃഷ്ണന്‍ എമ്പ്രാന്തിരി, പി.മനോഹരന്‍, പി.കുഞ്ഞബ്ദുള്ള, എന്‍.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

ട്രേഡ് യൂണിയന്‍ സംയുക്ത കണ്‍വെന്‍ഷന്‍


തൃക്കരിപ്പൂര്‍:
സപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
കെ.രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പി.വി.തമ്പാന്‍, കെ.ശശിധരന്‍, കെ.വി.ജനാര്‍ദനന്‍, പി.കുഞ്ഞമ്പു, വി.വി.അഹമ്മദ്, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സ്വകാര്യവാഹനങ്ങള്‍ ടാക്‌സി സര്‍വീസ് നടത്തരുത്


തൃക്കരിപ്പൂര്‍:
സ്വകാര്യവാഹനങ്ങള്‍ ടാക്‌സി സര്‍വീസ് നടത്തുന്നത് തടയണമെന്ന് ടെമ്പോ ടാക്‌സി യൂണിയന്‍ (എസ്.ടി.യു.) തൃക്കരിപ്പൂര്‍ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. എം.ടി.പി.ഹസ്സന്‍ ഗനി അധ്യക്ഷതവഹിച്ചു. എ.ജി.അമീര്‍ഹാജി ഉദ്ഘാടനം ചെയ്തു. കെ.പി.ശരീഫ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എ.ജി.യൂനുസ് (പ്രസി.), എം.മുഹമ്മദ് റഫീഖ് (വൈ.പ്രസി.), എം.ടി.പി.ഹസ്സന്‍ ഗനി (സെക്ര.), കെ.പി.ശരീഫ്, എന്‍.കെ.പി.മുഹമ്മദലി (ജോ. സെക്ര.), അമീര്‍ പുനത്തില്‍ (ഖജാ).

പ്രകൃതിപഠനയാത്ര നടത്തി


തൃക്കരിപ്പൂര്‍:
തൃക്കരിപ്പൂര്‍ വി.പി.പി.സ്മാരക വി.എച്ച്.എസ്സിലെ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ മാടായിപ്പാറയിലേക്ക് പ്രകൃതിപഠന യാത്ര നടത്തി.
സീക്ക് സെക്രട്ടറി വി.സി.ബാലകൃഷ്ണന്‍ ക്ലാസെടുത്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം.കൃഷ്ണന്‍, കെ.വി.സുരേഷ്‌കുമാര്‍, കെ.അനില്‍കുമാര്‍, ടി.സുജിത, പി.സിന്ധു എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod