സര്‍ക്കാര്‍ സ്ഥലം കൈയേറി ക്ലബ് കെട്ടിടം നിര്‍മിച്ചു
Posted on: 10 Aug 2015
ചെര്‍ക്കള: അധികൃതരുടെ വിലക്ക് അവഗണിച്ച് സര്‍ക്കാര്‍ സ്ഥലം കൈയേറി ക്ലബ് കെട്ടിടം നിര്‍മിച്ചതായി ആക്ഷേപം. സ്വാതന്ത്ര്യദിനത്തില്‍ ഇതിന്റെ ഉദ്ഘാടനംനടത്താനാണ് നീക്കം. ചെര്‍ക്കള-കല്ലടുക്കം അന്തര്സംസ്ഥാനപാതയോട് ചേര്‍ന്ന് നെല്ലിക്കട്ട ഗുരുനഗറിലാണ് കെട്ടിടം പണിതത്.
കെട്ടിടംപണിയുന്ന ഘട്ടത്തില്‍ത്തന്നെ നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് പാടി നെക്രാജെ വില്ലേജ് ഓഫീസര്‍ പറഞ്ഞു.