വ്യാപാരദിനം ആഘോഷിച്ചു

Posted on: 10 Aug 2015നീലേശ്വരം: വ്യാപാരി വ്യവസായി ഏകോപനസമിതി നീലേശ്വരം യൂണിറ്റ് ആഗസ്ത് ഒമ്പത് വ്യാപാരദിനമായി ആഘോഷിച്ചു. യൂനിറ്റ് പ്രസിഡന്റ് എന്‍.മഞ്ചുനാഥ പ്രഭു പതാക ഉയര്‍ത്തി. മധുരപലഹാരങ്ങളും വിതരണംചെയ്തു. തുടര്‍ന്നുനടന്ന ദിനാഘോഷച്ചടങ്ങില്‍ എന്‍.മഞ്ചുനാഥ പ്രഭു അധ്യക്ഷതവഹിച്ചു. വ്യാപാരദിന സന്ദേശവും നല്കി. കല്ലായി അഷറഫ്, എം.മൂസ, പി.പി.കുഞ്ഞിക്കൃഷ്ണന്‍, നാസര്‍ ഇടക്കാവില്‍, കെ.പവിത്രകുമാര്‍, കെ.സി.ഗോപാലന്‍, എം.ജയറാം, എം.വി.ഭരതന്‍, കെ.ധനേഷ്, ഷീന ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod