'വായന അമ്മമാരിലേക്കും' പദ്ധതി തുടങ്ങി
Posted on: 10 Aug 2015
നീലേശ്വരം: തെരുവിലുള്ള സാമൂഹികക്ഷേമ വായനശാല ആന്‍ഡ് ഗ്രന്ഥാലയം അമ്മമാരെ പങ്കെടുപ്പിച്ച് 'വായന അമ്മമാരിലേക്കും, വായനക്കാരാകുക, വരിക്കാരാകുക' എന്ന പരിപാടി സംഘടിപ്പിച്ചു. മാതൃഭൂമി ഗൃഹലക്ഷ്മി വേദി സംസ്ഥാന വൈസ് പ്രസിഡന്റ് റിട്ട. അധ്യാപിക സി.രമ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കരുണാകരന് അധ്യക്ഷതവഹിച്ചു. പി.കെ.ദിവാകരന്, എ.വി.ഗിരീശന്, എം.നാരായണന്, സെക്രട്ടറി വി.വി.കുമാരന്, ജോയിന്റ് സെക്രട്ടറി എ.വി.നാരായണന് എന്നിവര്‍ സംസാരിച്ചു. പുതിയ വരിക്കാര്‍ക്കുള്ള അംഗത്വം വിതരണംചെയ്തു.
മൂകാംബിക ദേവീക്ഷേത്രത്തില്‍ പിതൃതര്‍പ്പണം
നീലേശ്വരം: മരക്കാപ്പ് കടപ്പുറം മൂകാംബിക ദേവീ ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ദിവസമായ ആഗസ്ത് 14-ന് രാവിലെ പിതൃതര്‍പ്പണത്തിന് സൗകര്യം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ബി.പി.എല്‍.കാര്‍ക്ക് ഡെപ്പോസിറ്റ് ഫ്രീ ഗ്യാസ് കണക്ഷന്
നീലേശ്വരം: നീലേശ്വരം ഗ്യാസ് ഏജന്‍സിയില്‍നിന്ന് ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് െഡപ്പോസിറ്റ് ഇല്ലാതെ പുതിയ ഗ്യാസ് കണക്ഷന് നല്കുന്നു. ഇതിനായി ബി.പി.എല്‍. കാര്‍ഡുമായി ചെന്ന് ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെട്ട സാക്ഷ്യപത്രം ഹാജരാക്കിയാല്‍ ഗ്യാസ് കണക്ഷന് ലഭിക്കും. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് പുസ്തകം, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും കൊണ്ടുവരണം.