ഉദിനൂര്‍-പടന്ന റോഡില്‍ ഭീഷണിയായി വൈദ്യുതത്തൂണ്‍
Posted on: 09 Aug 2015
ഉദിനൂര്‍: മാസങ്ങളായി ചരിഞ്ഞു കൊണ്ടിരിക്കുന്ന വൈദ്യുതത്തൂണ്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ഉദിനൂര്‍-പടന്ന റോഡില്‍ കൊളവയല്‍ പാടശേഖരത്തിനു സമീപം ഇറക്കത്തിലാണ് ചരിഞ്ഞ തൂണുള്ളത്.
ദിവസവും നൂറുകണക്കിന് വാഹനങ്ങളും സ്കൂള്‍കുട്ടികളും കടന്നുപോകുന്ന പ്രധാന പാതയിലാണ് വൈദ്യുതത്തൂണ്‍ മാസങ്ങളായി ചരിഞ്ഞുനില്‍ക്കുന്നത്. സമീപത്തെ മതിലിനു സമാന്തരമായാണ് തൂണുണ്ടായിരുന്നത്. തൂണിനെ വലിച്ചുനിര്ത്താനുള്ള സ്റ്റേ കമ്പികളും ഇതിനില്ല. ഇരുവശത്തേക്കും വലിഞ്ഞിരിക്കുന്ന കമ്പികളുടെ ബലത്തിലാണ് തൂണ് നില്‍ക്കുന്നത്.