പുറത്ത് സൂക്ഷിച്ച താക്കോലെടുത്ത് വീടുതുറന്ന കള്ളന്‍ 60,000 രൂപ മോഷ്ടിച്ചു

Posted on: 09 Aug 2015കാഞ്ഞങ്ങാട്: വീട്ടുകാര്‍ ആസ്​പത്രിയില്‍ പോയ സമയം നോക്കി കവര്‍ച്ച. കൊളവയലിലെ നസീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച വീടുപൂട്ടി ആസ്​പത്രിയില്‍ പോയി ഉച്ചയോടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പ്രധാനവാതില്‍ തുറന്നനിലയിലായിരുന്നു. മുറിക്കകത്തെ അലമാര തുറന്നാണ് 60,000 രൂപ കവര്‍ന്നത്. അടുക്കളയിലുണ്ടായിരുന്ന നെയ്‌ച്ചോറും കോഴിക്കറിയും വിളമ്പിവെച്ചിരുന്നെങ്കിലും മോഷ്ടാവ് കഴിച്ചിട്ടില്ല. വീട്ടുവരാന്തയിലെ മാറ്റിനടിയിലാണ് താക്കോല്‍ സൂക്ഷിച്ചിരുന്നത്. ഇതെടുത്താണ് കള്ളന്‍ വീടുതുറന്നത്.

More Citizen News - Kasargod