വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ വിവേചനം -കോണ്‍ഗ്രസ്
Posted on: 09 Aug 2015
ചെറുവത്തൂര്‍: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിലും നീക്കംചെയ്യുന്നതിലും ചെറുവത്തൂര്‍ പഞ്ചായത്തധികൃതര്‍ വിവേചനം കാട്ടുന്നതായി ചെറുവത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. വാര്‍ഡ് കമ്മിറ്റികള്‍ രേഖാമൂലം നല്കിയ പരാതിയിലും നടപടിയെടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ചെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുമ്പോള്‍ വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ന്നുവരുമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി. മണ്ഡലം പ്രസിഡന്റ് വി.നാരായണന് അധ്യക്ഷതവഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.വി.സുധാകരന്, എ.എ.റഹീം ഹാജി, ഡോ. കെ.വി.ശശിധരന്, ജാനകി രാഘവന്, എന്‍.സി.രാജു, കെ.ബാലകൃഷ്ണന്, പ്രദീപന് തുരുത്തി, ഒ.ഉണ്ണിക്കൃഷ്ണന്, പി.സജേഷ് എന്നിവര്‍ സംസാരിച്ചു.
സ്വാതന്ത്ര്യദിനക്വിസ്
ചെറുവത്തൂര്‍: വടക്കേവളപ്പ്-തെക്കേവളപ്പ് സര്‍ഗ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനക്വിസ് സംഘടിപ്പിക്കും. ആഗസ്ത് 13-ന് ഉച്ചയ്ക്ക് രണ്ടിന് കൊവ്വല്‍ എ.യു.പി. സ്കൂളിലാണ് ക്വിസ്മത്സരം.
വിശേഷാല്‍ ഗ്രാമസഭ
ചെറുവത്തൂര്‍: മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെറുവത്തൂരില്‍ ഗുണഭോക്താക്കളുടെ വിശേഷാല്‍ ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.നാരായണന് അധ്യക്ഷതവഹിച്ചു. എ.രമണി, പി.പദ്മിനി, എ.വി.വിനോദ്, പി.മധുസൂദനന്, കെ.രാഗിണി എന്നിവര്‍ സംസാരിച്ചു.