ജയശ്രീ ടീച്ചര്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണംചെയ്തു

Posted on: 09 Aug 2015നീലേശ്വരം: പഠിക്കാന്‍ മിടുക്കരും നിര്‍ധനരുമായ വിദ്യാര്‍ഥികള്‍ക്കായി നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ് ഏര്‍പ്പെടുത്തിയ ജയശ്രീ ടീച്ചര്‍ സ്മാരക എന്‍ഡോവ്‌മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചു. നഗരസഭാധ്യക്ഷ വി.ഗൗരി ഉദ്ഘാടനംചെയ്തു. എന്‍ഡോവ്‌മെന്റുകള്‍ അവര്‍ വിതരണംചെയ്തു. ക്ലബ് പ്രസിഡന്റ് ഡോ. കെ.പി. പദ്‌മേക്ഷണന്‍ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇന്‍ ചാര്‍ജ് പി.നാരായണന്‍, പി.ടി.എ. പ്രസിഡന്റ് എം.വി.ഭരതന്‍, എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ കെ.അമൃത, പി.ഗോവിന്ദന്‍, കെ.വി.സുനില്‍ രാജ്, പി.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ 15 വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്‌മെന്റുകള്‍ നല്കി.

More Citizen News - Kasargod