ഹോംഗാര്‍ഡുകള്‍ ആയുര്‍വേദ ആസ്പത്രി പരിസരം ശുചീകരിച്ചു
Posted on: 09 Aug 2015
കലാമിനോട് ആദരം;
കാഞ്ഞങ്ങാട്: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി ഹോംഗാര്‍ഡുകള്‍ ആസ്പത്രി പരിസരം ശുചീകരിച്ചു. ഹോംഗാര്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് പടന്നക്കാട് ജില്ലാ ആയുര്‍വേദ ആസ്പത്രി പരിസരം ശുചീകരിച്ചത്.
ഇ.ചന്ദ്രശേഖരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ എ.വി.വേണു, ഡോ. വിജയകൃഷ്ണന്, ഡോ. ബി.ലീന എന്നിവര്‍ സംസാരിച്ചു.
അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.ബാബു, സെക്രട്ടറി കെ.കുഞ്ഞിരാമന്, കെ.ദാമോദരന്‍, കെ.വി.മാത്യു, പി.കെ.ജയന് എന്നിവര്‍ നേതൃത്വം നല്കി. ഒരുദിവസത്തെ വേതനം ഒഴിവാക്കി അമ്പതോളം ഹോംഗാര്‍ഡുകളാണ് പങ്കെടുത്തത്.