കേന്ദ്രസര്‍ക്കാര്‍ തീരുമാനം അഭിനന്ദാര്‍ഹം -ബി.എം.എസ്.
Posted on: 09 Aug 2015
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ, അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, സൈറ്റ് കരാറുകാര്‍ക്ക് കീഴിലുള്ള നിര്‍മാണത്തൊഴിലാളികള്‍ എന്നിവരെ ഇ.എസ്.ഐ. പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാരിനെ ബി.എം.എസ്. ജില്ലാ കമ്മറ്റി അഭിനന്ദിച്ചു. ചികിത്സാചെലവ് വര്‍ധിച്ചുവരുന്ന കാലത്ത് തൊഴിലാളികള്‍ക്ക് വലിയ നേട്ടമാണ് ഇതുമൂലമുണ്ടാകുന്നത്. കൂടുതല്‍ തൊഴില്‍മേഖലകളില്‍ പദ്ധതി കൊണ്ടുവരാന്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വി.വി.ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. ടി.കൃഷ്ണന്, അഡ്വ. ഇ.സുകുമാരന്‍, കെ.നാരായണ, എം.ബാബു, എം.കെ.രാഘവന്, പി.ഗോപാലന് നായര്‍, എ.കേശവ, ബി.വി.സത്യനാഥ്, പ്രിയ പരവനടുക്കം, ഓമന തണ്ടാംതൊട്ടി, എ.വിശ്വനാഥന്, എന്‍.ഐത്തപ്പ, കെ.എ.ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ഇ.എസ്.ഐ. പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ജില്ലാ മോട്ടോര്‍വര്‍ക്കേഴ്സ് അസോസിയേഷന് (ബി.എം.എസ്.) യോഗം സ്വാഗതംചെയ്തു. ബി.വി.സത്യനാഥ് അധ്യക്ഷതവഹിച്ചു. ഭരതന്, കെ.വി.ബാബു, ചന്ദ്രന് വെള്ളിക്കോത്ത്, ദാമോദര, ദാമോദരന്‍ എണ്ണപ്പാറ, ജയന് െഹാസ്ദുര്ഗ്, രാഘവന് ഉദയംകുന്ന് എന്നിവര്‍ സംസാരിച്ചു.