വൃക്ഷത്തൈ വിതരണം ചെയ്തു

Posted on: 09 Aug 2015



ബന്തടുക്ക: ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സഹകരണവകുപ്പുമായി യോജിച്ച് ബേഡകം ജി.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് വി.കെ.ഗൗരി ഉദ്ഘാടനം ചെയ്തു. ബി.കെ.അബ്ബാസ് അധ്യക്ഷത വഹിച്ചു. സി.ഗോപാലകൃഷ്ണന്‍, എ.സുധീഷ്‌കുമാര്‍, ടി.മധുസൂദനന്‍, രാജ്കുമാര്‍ പറയംപള്ളം, ആര്‍.വിജയ, ഉനൈസ് ബേഡകം എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod