സാന്ത്വന സ്പര്‍ശവുമായി സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്
Posted on: 09 Aug 2015
ചിറ്റാരിക്കാല്‍: വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് സാന്ത്വനത്തിന്റെ സ്നേഹസ്പര്‍ശവുമായി സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് അംഗങ്ങള്‍. തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് അംഗങ്ങളാണ് ചിറ്റാരിക്കാല്‍ വൈസ് നിവാസിലെ അന്തേവാസികള്‍ക്ക് സഹായവുമായി എത്തിയത്. വിദ്യാര്‍ഥികള്‍ വസ്ത്രങ്ങളും ജീവന്‍രക്ഷാമരുന്നുകളും നല്‍കുകയും വയോധികരെ പരിചരിക്കുകയും ചെയ്തു. കലാപരിപാടികളും അവതരിപ്പിച്ചു.
സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. സഖറിയാസ് അബ്രഹാം അധ്യക്ഷത വഹിച്ചു. സി.ലില്ലിക്കുട്ടി സംസാരിച്ചു. പട്രോള്‍ ലീഡര്‍മാരായ ക്രിസ്റ്റി ജോസ്, അജാക്സ് ജോജി, ബോണ എലിസബത്ത്, ആന്‍ മേരി എന്നിവര്‍ നേതൃത്വം നല്കി. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍കലാമിനോടുള്ള ആദരസൂചകമായാണ് ഞായറാഴ്ച സാന്ത്വന പരിചരണത്തിന് വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങിയത്.