സ്കൂള്‍ വിദ്യാര്‍ഥി ഓടിച്ച ബൈക്കിടിച്ച് രണ്ട്പേര്‍ക്ക് പരിക്കേറ്റു
Posted on: 08 Aug 2015
ഉദിനൂര്‍: മോട്ടോര്ബൈക്കിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഉദിനൂര്‍ സെന്‍ട്രലില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി ഓടിച്ച് സ്കൂളിലേക്കുവരികയായിരുന്ന ബൈക്കാണ് അപകടംവരുത്തിയത്.
ഉദിനൂര്‍ തെക്കുപുറത്തെ കുഞ്ഞിരാമന്റെ മകള്‍ തൃക്കരിപ്പൂര്‍ പോളിടെക്നിക് വിദ്യാര്‍ഥിനി കെ.പഞ്ചമി (19), വടക്കേകൊവ്വലിലെ കെ.ഗിരീഷിന്റെ മകന് ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്കൂള്‍ വിദ്യാര്‍ഥി അദിത്യന് (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പഞ്ചമിയുടെ കൈമുട്ടിന്റെ എല്ലിന് ക്ഷതമേറ്റു.
അസ്ഥിരോഗപരിശോധനാ ക്യാമ്പ് ഇന്ന്
ചെറുവത്തൂര്‍: അല്‍മദാര്‍ കള്‍ച്ചറല്‍ സെന്റര്‍ പയ്യങ്കി കെട്ടിടോദ്ഘാടനത്തിന്റെ ഭഗാമായി സംഘടിപ്പിക്കുന്ന 'ദുല്‍ഹന്‍-15' പരിപാടികള്‍ക്ക് തുടക്കമായി. ആഗസ്ത് എട്ടിന് രാവിലെ ഒമ്പതിന് അസ്ഥിരോഗപരിശോധനാ ക്യാമ്പ് നടക്കും. കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് എം.സി.ഖമറുദ്ദീന് ഉദ്ഘാടനംചെയ്യും.
പ്രദര്‍ശനം ഇന്ന്
കാഞ്ഞങ്ങാട്: റോട്ടറി സ്പെഷ്യല്‍ സ്കൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ സ്വാശ്രയ സൊസൈറ്റി ശനിയാഴ്ച കോട്ടച്ചേരി ഐ.എം.എ. ഹാളില്‍ വിവിധയിനം ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടത്തും.
രാവിലെ പത്തുമുതല്‍ വൈകിട്ട് ആറുവരെയാണ് പ്രദര്‍ശനം.
വൈദ്യുതി മുടങ്ങും
കാഞ്ഞങ്ങാട്: റോഡരികിലെ മരംമുറിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് കൈലാസ് ജങ്ഷന് മുതല്‍ കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിള്‍വരെ ഞായറാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
സ്വീകരണം നല്‍കും
ചെറുവത്തൂര്‍: അമേരിക്കയില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ സുമേഷ് വാര്യര്‍ക്ക് മഹാകവി കുട്ടമത്ത് സ്മാരക സമിതി സ്വീകരണം നല്‍കും. ആഗസ്ത് എട്ടിന് വൈകിട്ട് ഏര്‍നാട് എക്സ്പ്രസ്സില്‍ ചെറുവത്തൂര്‍ റെയില്വേസ്റ്റഷനിലെത്തുന്ന സുമേഷിനെ തുറന്ന വാഹനത്തില്‍ ഘോഷയാത്രയായി കുട്ടമത്ത് പൊന്മാലത്തേക്ക് കൊണ്ടുപോകും.