പുതിയ ഗ്യാസ് കണക്ഷന്
Posted on: 08 Aug 2015
നീലേശ്വരം: നീലേശ്വരം ഗ്യാസ് ഏജന്‍സിയില്‍നിന്ന് ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ ഡെപ്പോസിറ്റ് ഇല്ലാതെ പുതിയ ഗ്യാസ് കണക്ഷന് നല്കുന്നു. ഇതിനായി സപ്ലൈ ഓഫീസില്‍നിന്ന് ബി.പി.എല്‍. കാര്ഡുമായിചെന്ന് ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെട്ട സാക്ഷ്യപത്രം ഹാജരാക്കണം. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ് പുസ്തകം, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഗ്യാസ് കണക്ഷന് വരുമ്പോള്‍ കൊണ്ടുവരണം.
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
പെരിയ: പുല്ലൂര്‍-പെരിയ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും മാവുങ്കാല്‍ സഞ്ജീവിനി ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പതിന് പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ നടക്കും. ഫോണ്‍: 9846794105.
നീലേശ്വരം: നോര്‍ത്ത് ലയണ്‍സ് ക്ലബ്, എന്‍.എസ്.ഡി. ബാങ്ക് റോഡ് റസിഡന്റ്സ് അസോസിയേഷന് നീലേശ്വരം എന്‍.കെ. ബാലകൃഷ്ണന് സ്മാരക ഗവ. ഹോമിയോ ആസ്പത്രിയുടെ സഹകരണത്തോടെ ആഗസ്ത് ഒമ്പതിന് എസ്.എസ്. കലാമന്ദിരത്തില്‍ രാവിലെ 10 മുതല്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തും.
രാമാണയ പ്രശ്നോത്തരി
പുല്ലൂര്‍: പുല്ലൂര്‍ വിഷ്ണുമൂര്ത്തിക്ഷേത്ര ഭജനസമിതി രാമായണമാസാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് നാലിന് പിലാത്തറ കുടല്‍മന ഹരി നമ്പൂതിരിയുടെ ആധ്യാത്മികപ്രഭാഷണം നടക്കും. 15-ന് വൈകിട്ട് നാലിന് രാമായണ പ്രശ്നോത്തരിയും നടക്കും.
അധ്യാപക ഒഴിവ്
ചെറുവത്തൂര്‍: ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സിന് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്സര്ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.