'നിറപ്പകിട്ട്' ഇന്ന്‌

Posted on: 08 Aug 2015നീലേശ്വരം: പ്രവാസി കൂട്ടായ്മയായ നിറം നീലേശ്വരത്തിന്റെ 'നിറപ്പകിട്ട്' നൃത്ത-സംഗീത-ഹാസ്യ വിരുന്ന് ശനിയാഴ്ച ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിന്റെഭാഗമായി രാവിലെ പത്തിന് എന്‍.കെ.ബി.എം. എ.യു.പി. സ്‌കൂളില്‍ എ.ഡി. മാസ്റ്റര്‍ അനുസ്മരണം നടക്കും. തുടര്‍ന്ന് ഏറുപുറം മുഹമ്മദിന്റെ ചിത്രപ്രദര്‍ശനം. ഉച്ചയ്ക്ക് രണ്ടിന് ശ്രീവത്സം ഓഡിറ്റോറിയത്തില്‍ എം.എസ്.വിശ്വനാഥന്‍ അനുസ്മരണം, സംഗീതമത്സരം എന്നിവ നടക്കും. രാത്രി ഏഴിന് ജഗദീഷ് നയിക്കുന്ന നിറപ്പകിട്ട് നൃത്ത-സംഗീത-ഹാസ്യ വിരുന്ന് അരങ്ങേറും.

ഭഗവതിസേവ

ഉദുമ:
ബാര മുക്കുന്നോത്ത് കാവ് ഭഗവതിക്ഷേത്രത്തില്‍ ഭഗവതിസേവ ശനിയാഴ്ച നടക്കും. രാവിലെമുതല്‍ വിശേഷാല്‍പൂജകളുണ്ടാകും. രാത്രിയില്‍ പ്രസാദവിതരണം നടക്കും. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. അരവത്ത് കെ.യു.ദാമോദര തന്ത്രി കാര്‍മികത്വം വഹിക്കും.

ഓണം മേള

ഹൊസ്ദുര്‍ഗ്:
ആനന്ദാശ്രമത്തിനടുത്തെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പരിസരത്ത് ഓണം മേള തുടങ്ങി. 27-ന് സമാപിക്കും.

കലാം അനുസ്മരണം

ചിറ്റാരിക്കാല്‍:
കമ്പല്ലൂര്‍ സി.ആര്‍.സി.യുടെ നേതൃത്വത്തില്‍ എ.പി.ജെ.അബ്ദുല്‍കലാം അനുസ്മരണസമ്മേളനം നടത്തി. പി.പുഷ്‌കാപകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.മാത്യു അധ്യക്ഷനായിരുന്നു. കെ.പി.ബൈജു, പി.കെ.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod