ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം: സംഘാടക സമിതിയായി

Posted on: 08 Aug 2015



ചെറുവത്തൂര്‍: ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം ആഗസ്ത് 21-ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിക്കും. 29.06 കോടി രൂപ ചെലവഴിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സഹായത്തോടെയാണ് മത്സ്യബന്ധന തുറമുഖം പൂര്‍ത്തിയാക്കിയത്.
ഉദ്ഘാടനപരിപാടിക്കായി സംഘാടകസമിതി രൂപവത്കരണയോഗം തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി അധ്യക്ഷതവഹിച്ചു.
കെ.നാരായണന്‍, മുകേഷ് ബാലകൃഷ്ണന്‍, എ.വി.വിനോദ്കുമാര്‍, കെ.പി.വത്സലന്‍, വി.നാരായണന്‍, ലത്തീഫ് നീലഗിരി, എ.അമ്പൂഞ്ഞി, എ.കെ.ചന്ദ്രന്‍, സലാവുദ്ദീന്‍ ഹാജി, എ.വി.ദാമോദരന്‍, കെ.പി.കുമാരന്‍, മമ്മൂ പരവത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (ചെയ.), എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മമ്മൂ പരവത്ത് (ജന. കണ്‍.). വിവിധ ഉപസമിതികളും രൂപവത്കരിച്ചു.

More Citizen News - Kasargod