ഹിരോഷിമദിനാചരണം

Posted on: 08 Aug 2015കാസര്‍കോട്: യുദ്ധത്തിനും ആണവഭീകരതയ്ക്കുമെതിരെ സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്ത് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിരോഷിമദിനാചരണ പരിപാടികള്‍ നടത്തി.
കേരള കേന്ദ്രസര്‍വകലാശാലയിലെ അന്താരാഷ്ട്ര പഠനവിഭാഗം ഹിരോഷിമദിനാചരണം സംഘടിപ്പിച്ചു. വകുപ്പുമേധാവി ഡോ. എസ്.ആര്‍.ജിത സമാധാനസന്ദേശം വായിച്ചു. ഹിരോഷിമാദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി മെഴുകുതിരികള്‍ കത്തിക്കുകയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി 101 സഡാകോ കൊക്കുകള്‍ നിര്‍മിക്കുകയും ചെയ്തു. തുടര്‍ന്ന് 'നീതിയുക്തയുദ്ധം നീതീകരിക്കാനാവുമോ' എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.
പൈവളികെ:
ജി.എച്ച്.എസ്.എസ്. പൈവളിഗെ നഗറില്‍ ഹിരോഷിമദിനാചരണം നടത്തി. സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിന്റെ ചിത്രം വരച്ച് കെ.ആര്‍.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ശശികല അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പൈവളികെ ടൗണില്‍ യുദ്ധവിരുദ്ധറാലി നടത്തി. അബ്ദുള്‍ലത്തീഫ്, ഉണ്ണിക്കൃഷ്ണന്‍, എ.രാജു, എന്‍.ജില്‍ജോ, റെയ്‌ന ഇവറ്റ് ഡിസൂസ, രേഷ്മ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod