കാര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
Posted on: 08 Aug 2015
മഞ്ചേശ്വരം: കാര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ഉപ്പളയിലെ സാലിഖിനാണ് പരിക്കേറ്റത്. ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഉപ്പള ഭഗവതിക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമെന്ന് പറയുന്നു.
ബൈക്ക് മറിഞ്ഞ് പരിക്ക്
മഞ്ചേശ്വരം: പാലത്തിലെ കുഴിയില്‍വീണ് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബദിയടുക്ക കാട്ടുകുക്കെയിലെ പ്രവീണ്‍ രാജ് (22), അനില്‍കുമാര്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ഷിറിയ പാലത്തിലാണ് അപകടം.
ശ്രീകൃഷ്ണജയന്തി ആഘോഷക്കമ്മിറ്റി
പൊയിനാച്ചി: ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പൊയിനാച്ചിയില്‍ 101അംഗ സംഘാടകസമിതി രൂപവത്കരിച്ചു.
ഭാരവാഹികള്‍: എം.സുരേഷ്ബാബു (പ്രസി.), ദിനേശന് ഞെക്ലി, മധു മണ്ടലിപ്പാറ (വൈ.പ്രസി.), മനു വടക്കേക്കര (സെക്ര.), രണ്‍ജിത്ത് പൊയിനാച്ചി, കൃഷ്ണന് കാവുംപള്ളം, നയനേഷ് മയിലാട്ടി (ജോ.സെക്ര.), ഹരീഷ്കുമാര്‍ പുതിയവീട് (ആഘോഷ് പ്രമുഖ്), ചന്ദ്രന് അരയാലിങ്കാല്‍, സദാനന്ദ മയിലാട്ടി(ഖജാ.).
അങ്കണവാടി വര്‍ക്കേഴ്സ് സമ്മേളനം
പൊയിനാച്ചി: ആഗസ്ത് 11-ന്റെ ജനകീയ പ്രതിരോധസമരത്തില്‍ കുടുംബസമേതം പങ്കെടുക്കാന്‍ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് പള്ളിക്കര പഞ്ചായത്ത് സമ്മേളനം തീരുമാനിച്ചു.
സി.ഐ.ടി.യു. ഉദുമ ഏരിയാ സെക്രട്ടറി പി.മണിമോഹന്‍ ഉദ്ഘാടനംചെയ്തു. പി.സി.പാര്‍വതി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.വി.രാഗിണി, വാര്‍ഡംഗം കെ.സുമതി, ടി.പി.രമാദേവി, വി.തങ്കമണി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.സുശീല (പ്രസി.), ടി.ലക്ഷ്മി (സെക്ര.).