ബേഡഡുക്കയില്‍ ചര്‍ച്ച കുടിവെള്ളം
Posted on: 08 Aug 2015
കുണ്ടംകുഴി: സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷവും ദക്ഷിണ കാനറയുടെ ഭാഗമായിരുന്നു അവിഭക്ത ബേഡഡുക്ക പഞ്ചായത്ത്. 2000-ലാണ് പഞ്ചായത്ത് വിഭജിച്ച് ബേഡഡുക്കയും കുറ്റിക്കോലും പഞ്ചായത്തുകളാക്കിയത്. തുടര്‍ന്നിങ്ങോട്ടുള്ള 15 വര്‍ഷവും സി.പി.എമ്മിന്റെ കൈയിലായിരുന്നു ബേഡഡുക്ക പഞ്ചായത്ത്.
അവികസിതമായ ബേഡഡുക്കയില്‍ പ്രധാനമായും ചര്ച്ചചെയ്യപ്പെടാന്പോകുന്ന വിഷയം കുടിവെള്ളവും റോഡുകളുമായിരിക്കും. ബേഡഡുക്ക പഞ്ചായത്തിലൂടെ കടന്നുപോകുന്ന തെക്കില്‍-ആലട്ടി റോഡിന്റെ ദുരവസ്ഥയും മന്കയം ശുദ്ധജലവിതരണപദ്ധതിയും ചര്‍ച്ചാവിഷയമാകും. പ്രതിപക്ഷവും ഭരണപക്ഷവും അവകാശമുന്നയിക്കുന്ന പാണ്ടിക്കണ്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജും പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
രൂപവത്കരണം-2000
വാര്‍ഡുകള്‍-17
ജനസംഖ്യ-27713
വിസ്തീര്‍ണം-85 ചി.കി.മീ.
കക്ഷിനില
എല്‍.ഡി.എഫ്.
സി.പി.എം-16
സി.പി.ഐ-1