കടലാക്രമണം: വിവരങ്ങള്‍ ശേഖരിക്കും
Posted on: 08 Aug 2015
കാസര്‍കോട്: കടലാക്രമണം നേരിടുന്ന ചേരങ്കൈ കടപ്പുറത്തെ തീരദേശവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യും പങ്കെടുത്തു. രൂക്ഷമായ കടലാക്രമണം നേരിടുന്ന ചേരങ്കൈ കടപ്പുറത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുനിസിപ്പാലിറ്റി-റവന്യൂ-ഫിഷറീസ് അധികൃതരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങും. കടലാക്രമണംമൂലം ബുദ്ധിമുട്ട് നേരിട്ടവര്‍ക്ക് സഹായധനം, മറ്റ് അനൂകൂല്യങ്ങള്‍ എന്നിവ ഉടന്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കും. വിവരശേഖരണത്തിനുശേഷം 20-ന് വീണ്ടും യോഗംചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.