വി.ഗൗരി, നഗരസഭാധ്യക്ഷ
Posted on: 07 Aug 2015
* തരിശ് നിലങ്ങള്‍ കണ്ടെത്തി വിഷമുക്ത കാര്‍ഷികോത്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള ജൈവനഗര പദ്ധതി ആരംഭിച്ചു.
* ചിറപ്പുറത്ത് പ്രവര്‍ത്തിച്ചുവരുന്ന നഗരസഭ ബഡ്സ് സ്കൂള്‍.
* വയോജനങ്ങള്‍ക്കായുള്ള വേയാജന പകല്‍വിശ്രമ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കി.
* തൈക്കടപ്പുറത്ത് നഗരസഭാ ഹോമിയോ ആസ്പത്രി തുടങ്ങി.
* നഗരത്തില്‍ പബ്ലിക് േടായ്ലറ്റ് നിര്‍മാണം തുടങ്ങി
* കോട്ടപ്പുറം ഗവ. വി.എച്ച്.എസ്.എസ്സിന് എല്ലാവിധ പ്രാഥമിക സൗകര്യങ്ങള്‍ ലഭ്യമാക്കി.
* നഗരസഭാ പരിധിയിലെ നഗരസഭാ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കി.
വാഗ്ദാനങ്ങള്‍ നടപ്പായില്ല -പ്രതിപക്ഷ നേതാവ്, കോണ്‍ഗ്രസ്
* ലക്ഷങ്ങള്‍ ചെലവഴിച്ച ചിറപ്പുറത്തെ ഖരമാലിന്യ സംസ്കരണേകന്ദ്രം യാഥാര്‍ഥ്യമായില്ല. മാലിന്യസംസ്കരണത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കാനായില്ല.
* ദേശീയപാതയോരത്തെ ബസ് സ്റ്റാന്‍ഡിനായുള്ള സ്ഥലമെടുപ്പ് രാഷ്ട്രീയവത്കരിച്ചു. സര്‍ക്കാര്‍ അനുവദിച്ച സ്ഥലവും കൂടി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല.
* നഗരസഭയ്ക്ക് പുതിയ കാര്യാലയം നിര്‍മിക്കാനുള്ള വാഗ്ദാനം നടപ്പായില്ല. പഴയ കെട്ടിടത്തിന് ലക്ഷങ്ങള്‍ ചെലവഴിച്ച് തുലച്ചതുമാത്രം മിച്ചം.
* ആസ്തിവികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഒന്നരക്കോടി രൂപയില്‍ ഒന്നും ചെലവഴിച്ചില്ല.
* അധികാരമേറ്റതുമുതല്‍ നഗരത്തില്‍ കംഫര്‍ട്ട് സ്റ്റേഷന്, ആധുനിക മത്സ്യമാര്‍ക്കറ്റ് എന്നിവ നിര്‍മിക്കുമെന്ന് പറഞ്ഞത് യാഥാര്‍ഥ്യമായില്ല.
* ജൈവനഗരപദ്ധതി എങ്ങുമെത്തിയില്ല.