ഹിരോഷിമദിനം ആചരിച്ചു
Posted on: 07 Aug 2015
നീലേശ്വരം: 'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട' എന്ന സന്ദേശവുമായി തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഹിരോഷിമദിനം ആചരിച്ചു. തായന്നൂര്‍ ടൗണില്‍ പ്രത്യേകമായി വിദ്യാര്‍ഥികള്‍ ഒരുക്കിയ സഡാക്കോ സ്മാരകം ആയിരങ്ങളെ ആകര്‍ഷിച്ചു. സ്തൂപത്തിന് മുകളില്‍ സഡാക്കോ കൊക്കിന്റെ മാതൃകയും ഒരുക്കിയിരുന്നു.
പി.ടി.എ. പ്രസിഡന്റ് പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം എം.ഗോപാലന് അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപകന്‍ പി.ടി.വിജയന് പ്രഭാഷണംനടത്തി. വിദ്യാര്‍ഥികളായ ആശിഷ് വര്‍ഗീസ്, എ.വി.കലേഷ്, ജി.ഗോപിക, ടി.പ്രിന്‍സ, വി.എസ്.സൂര്യ, ടിന്റു ബെന്നി, അശ്വിനി വിജയന്, നിമിഷാ ജോയ്, ജോബിന ജോണ്‍ എന്നിവര്‍ ഹിരോഷിമദിനത്തെക്കുറിച്ച് സംസാരിച്ചു. ഹിരോഷിമദിന യുദ്ധവിരുദ്ധറാലിക്ക് അധ്യാപകരായ ടി.വി.മധുകുമാര്‍, എ.വി.സുഭാഷ്, എം.ശ്രീജിത്ത്, പി.ഗോപി, റീത്താ കാസിനോ, വി.കെ.അന്നമ്മ, ഗീത എ.വി., എം.ശ്രീവിദ്യ, ടെസ്സി ജോര്‍ജ്, നാന്‍സി സെബാസ്റ്റ്യന്‍, ടി.സുധ, സുജാ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നീലേശ്വരം ഗവ. എല്‍.പി. സ്കൂളില്‍ സമാധാനത്തിന്റെ സന്ദേശവുമായി വെള്ള പ്രാവിനെ ആകാശത്തിലേക്ക് പറത്തി. യുദ്ധവിരുദ്ധ കവിത, പ്രതിജ്ഞ എന്നിവയും ഉണ്ടായിരുന്നു.
കീക്കാങ്കോട്ട് ഗവ. എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. പാറപ്പള്ളി പി.വി.എം. പബ്ലൂക് സ്കൂളില്‍ പ്രഥമാധ്യാപകന് കെ.ബാലചന്ദ്രന് ഹിരോഷിമദിന പ്രഭാഷണം നടത്തി. അധ്യാപികമാരായ പി.വി.സൗമ്യ, കെ.ദിവ്യ, എം.കെ.ആഷിഫ, വി.സൗമ്യ, സിനി ഷാജി, എം.പ്രിയ, വി.രത്നകുമാരി എന്നിവര്‍ സംസാരിച്ചു.
പെരിയ: കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ റാലിയും ബ്രോഷര്‍ പ്രകാശനവും നടന്നു. യുദ്ധവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരവും നടന്നു. എം.സി.രാമചന്ദ്രന് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.സി.പി.ജയരാജന്, കെ.കെ.സജിത്ത്, കെ.ജനാര്ദനന് എന്നിവര്‍ സംസാരിച്ചു.
പടന്നക്കടപ്പുറം: യുദ്ധക്കെടുതികളില്‍ പൊലിഞ്ഞ പതിനായിരങ്ങള്‍ക്ക് പ്രണാമമര്‍പ്പിച്ച് പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹിരോഷിമദിനം ആചരിച്ചു.
ആയിരത്തോളം വിദ്യാര്‍ഥികള്‍ സ്കൂള്‍ മൈതാനത്ത് മെഴുക്തിരി തെളിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.അനൂപ്, പ്രഥമാധ്യാപിക സി.രേണുകാദേവി, കെ.രാജ്േമാഹന്, എ.കുഞ്ഞിനാരായണന്, മനീഷ് കുമാര്‍, എം.രാജു എന്നിവര്‍ നേതൃത്വംനല്കി.