യുദ്ധക്കെടുതികള്‍ ഓര്‍മപ്പെടുത്തി ഹിരോഷിമാദിനാചരണം
Posted on: 07 Aug 2015
കാഞ്ഞങ്ങാട്: സ്കൂളുകളില്‍ ഹിരോഷിമാദിനം ആചരിച്ചു. നന്മയുടെ ആകാശത്തേക്ക് പറന്നുയരാന്‍ ആഹ്വാനംചെയ്ത് അരയി ഗവ. യു.പി.സ്കൂളില്‍ പാവനാടകം നടന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ചെറുത്തുനിന്ന് പൊരുതിയ മലാല യൂസഫ് സായി സഡാക്കോവിന്റെ ചാരത്തില്‍നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരുന്ന രംഗമുള്പ്പെടുത്തിയായിരുന്നു പാവനാടകം ചിട്ടപ്പെടുത്തിയത്. നാടകകൃത്തും അധ്യാപകനുമായ പ്രകാശന് കരിവെള്ളൂരിന്റേതാണ് രചന. ശരത് അരയി, അനില്‍ പെരളം, പ്രഥമാധ്യാപകന് കൊടക്കാട് നാരായണന്, കെ.വി.സൈജു, വനജ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥികളായ വി.അബിന്‍, പി.വി.ആദര്‍ശ്, എന്‍.അനുശ്രീ, പി.കെ.ആദിത്യന്, കൃപാകൃഷ്ണന്‍, അഫ്രീന, കെ.ആദിത്യന്, ടി.അനുശ്രീ എന്നിവര്‍ പാവകള്‍ക്ക് ശബ്ദം നല്കി. യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. അരയി പാലക്കാലില്‍ നിന്ന് ആരംഭിച്ച റാലിക്ക് മദര്‍ പി.ടി.എ പ്രസിഡണ്ട്, എസ്.സി.റഹ്മത്ത്, ടി.ഖാലിദ്, ശോഭന കൊഴുമ്മല്‍, ഹേമാവതി എ.വി, പി.ബിന്ദു, സിനി അബ്രഹാം, ടി.വി.സരിത, ടി.വി.രസ്ന, ടി.വി.ഷീബ എന്നിവര്‍ നേതൃത്വം നല്കി. ഹൊസ്ദുര്‍ഗ് സ്കൂളില്‍ സഡാക്കോ കൊക്കുകളായി കുട്ടികള്‍ രംഗത്തെത്തി. പ്രിന്‍സിപ്പല്‍ ഒ.വി.മോഹനന് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. കെ.ആര്.ഗോപാലകൃഷ്ണന്, സി.ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.
കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. മാവുങ്കാല്‍ സ്വാമി രാംനഗര്മെമ്മോറിയല് സ്കൂളിലും അജാനൂര്‍ സ്കൂളിലും വിവിധ പരിപാടികള്‍ നടന്നു