അഴിത്തലയ്ക്കുവേണ്ടി സി.പി.എം. നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി

Posted on: 07 Aug 2015



പടന്ന: പടന്ന പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന അഴിത്തലപ്രദേശം നീലേശ്വരം നഗരസഭയോടുചേര്‍ത്തുകൊണ്ടുള്ള സര്‍ക്കാര്‍നിര്‍ദേശത്തിനെതിരെ സി.പി.എം. നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സി.പി.എം. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹര്‍ജി നല്കിയിരുന്നത്. പടന്ന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട പ്രദേശമാണ് അഴിത്തല. ഇതിനെ നഗരസഭയോട് ചേര്‍ക്കുന്നത് അശാസ്ത്രീയമാണെന്നായിരുന്നു ഇവരുടെ വാദം. റവന്യൂ ആവശ്യത്തിന് പടന്ന വില്ലേജിനെയും പോലീസ് ആവശ്യത്തിന് ചന്തേര പോലീസ് സ്റ്റേഷനെയും ആശ്രയിക്കുന്ന അഴിത്തലക്കാര്‍ക്ക് പഞ്ചായത്ത് മാത്രം മാറുന്നത് ദുരിതമാകുമെന്ന് കാണിച്ചായിരുന്നു ഹര്‍ജി.

More Citizen News - Kasargod