ഹിരോഷിമദിനം
Posted on: 07 Aug 2015
പൊയിനാച്ചി: ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് കൊളത്തൂര്‍ ഗവ. എല്‍.പി. സ്കൂളില്‍ യുദ്ധവിരുദ്ധറാലി നടത്തി. യുദ്ധവിരുദ്ധ പ്രതിജ്ഞ, സ്നേഹജ്വാല, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും ഉണ്ടായിരുന്നു.
ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി.ലക്ഷ്മി ഉദ്ഘാടനംചെയ്തു. വി.കെ.ജനാര്ദനന് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന് ബി.ബട്ട്യന്‍, എം.വി.ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു.
കുണ്ടംകുഴി: ജി.എച്ച്.എസ്.എസ്. കുണ്ടംകുഴിയില്‍ 'യുദ്ധമേ വിട' എന്ന പരിപാടി നടന്നു. യുദ്ധവിരുദ്ധപ്രതിജ്ഞ ചൊല്ലി.
ജെ.ആര്.മോഹനചന്ദ്രന് പരിപാടി ഉദ്ഘാടനംചെയ്തു. കെ.അശോക, കെ.അശോകന്, ഉണ്ണിരാജന്, ഹാഷിം എന്നിവര്‍ സംസാരിച്ചു. ആവണി, പ്രദീപന്, വാസന്തി, ബാലകൃഷ്ണന്, മണികണ്ഠന്, വീണ, ശാന്തകുമാരി, സന്തോഷ് പനയാല്‍ എന്നിവര്‍ നേതൃത്വംനല്കി.
മുന്നാട് എ.യു.പി. സ്കൂളില്‍ യുദ്ധവിരുദ്ധറാലി നടത്തി. കെ.ബാലകൃഷ്ണന്, വി.ഡി.ജോസഫ്, സി.കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. ബേത്തൂര്‍പാറ എല്‍.പി. സ്കൂളിലും യുദ്ധവിരുദ്ധറാലി നടത്തി.